വിശ്വം സൃഷ്ടിച്ച വിശ്വേശ്വരാ പ്രഭോ 

വിഘ്‌നം വിനാ അരുളേകണേ

കരുണാമയാ നിൻ കാരുണ്യ ദീപകം 

അരുണോദയംപോൽ വിളങ്ങീടണേ

ഭാസുരമാനസം  ഈശ്വരക്ഷേത്രം 

കനിവേറും നിൻ കൃപ ദയാപൂരിതം 

വിജ്‍ഞാനാമൃതം വാത്സല്യമായ്ത്തന്ന      

വിശ്വപ്രവാഹത്തെ കൈതൊഴുന്നു

മരിയവിഭൂതിതരെ.....

ആ......ആ......ആ......

മരിയവിരാജിതരേ.....

കാഹളമാർക്കുക നീയേ

ആ......ആ......ആ......

തനുനിരതിങ്ങും ഹിമഗിരി നടുവിൽ നന്ദന നന്ദിത ഗുരുപീഠം

ശിശിരനിമീലിത മിഴികളിലറിവിൻ നാളമുണർത്തും നാദഭരം

അനുപമമാമനുശീലനമരുളും അറിവെഴുമതിലതി നൈപുണ്യം

അതിലതിനനുഗുണ വീഥിയൊരുക്കും മധുമൊഴി ഗൗരവസാരഥ്യം

അമ്മയതാമമലാംബികയേകും അനകേശിനി നീ മരിയൻ

മാനവപാതേ മൂല്യതയേറും മാനമനീഷി മന്ത്രമുഖം

കോർത്തൊരു കൈകൾ ചേർത്തതുതമ്മിൽ തീർത്തൊരു കങ്കട സുരദീപം

സൗഹൃദനാളുകളെന്നും പകരും സർഗ്ഗകലാലയമീനിലയം.

പൂർണ്ണതയിൽ പരിപൂരിതമാക്കും പൂജിത പാവന പുണ്യസുമൻ

സുന്ദര സുരഭില സുരനദിയൊഴുകും സുന്ദരി സുരപുരി നീ മരിയൻ

അക്ഷയക്ഷരമക്ഷരി തൂകും നീലനിഹാരിക തിരുമരിയൻ